ayurvesam
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വികരണം ചെയ്ത പ്രതിരോധ ഔഷധ കിറ്റുകൾ സി.എെ നിസാമുദീൻ ഏറ്റുവാങ്ങുന്നു

ഓച്ചിറ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പ്രതിരോധ ഔഷധക്കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മരുന്ന് ഉപയോഗപ്രദമാണെന്ന് ഏരിയാ പ്രസിഡന്റ്‌ ഡോ. ഗോകുൽ പറഞ്ഞു. ചവറ സി.എെ നിസാമുദ്ദീൻ ഔഷധക്കിറ്റുകൾ ഏറ്റുവാങ്ങി. ഡോ. രഞ്ജിത്, ഡോ. പ്രിയലക്ഷ്മി, ഡോ. അരുൺ, ഡോ. മനു, ഡോ. അർജുൻ എന്നിവർ നേതൃത്വം നൽകി.