thazhza
തഴവ കുതിരപ്പന്തി ഗവ. എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന എള്ളുകൃഷിയുടെ വിളവെടുപ്പ്

ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിലെ പി.ടി.എ, എസ്.എം.സി, സ്കൂൾ സംരക്ഷണ സമിതി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെ നേതൃത്വത്തിൽ നടന്ന എള്ളു കൃഷിയുടെ വിളവെടുത്തു. പാട്ടത്തിനെടുത്ത 45 സെന്റ് വസ്തുവിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സലീം അമ്പീത്തറ നിർവഹിച്ചു. കെ. വത്സമ്മ, സുൽഫത്ത്, സുഷമ, ദീപ, കാർത്തിക എന്നിവർ നേതൃത്വം നൽകി.