nanji

അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട് കേട്ടവരാരും അത് മറക്കില്ല.ആളുകൾ ഇപ്പോഴും മൂളിനടക്കുന്ന ആ പാട്ട് നഞ്ചിയമ്മ ഒരിക്കൽ കൂടി പാടുകയാണ്. കൊവിഡ് കാലത്ത് സർക്കാരിന്റെ ക്ഷേമപെൻഷൻ വീട്ടിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഞ്ചിയമ്മ പാട്ടുപാടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നഞ്ചിയമ്മയുടെ പാട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

"അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട്‌ ആരും മറക്കില്ല. ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവയ്ക്കാൻ പാട്ട് പാടി. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെൻഷൻ എത്തിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ഡിസംബർ മാസം മുതൽ ഏപ്രിലിലെ വർധിപ്പിച്ച പെൻഷൻ ഉൾപ്പെടെ 6100 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് സർക്കാർ എത്തിക്കുന്നത്". വീഡിയോയ്‌ക്കൊപ്പം മന്ത്രി കുറിച്ചു.