superstars

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ തുക നൽകിയ താരമാണ് അക്ഷയ് കുമാർ. പിഎം കെയേർസ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത ശേഷം വീണ്ടും കോടികളുടെ സഹായവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. ഇപ്പോൾ മുംബയ് ബി.എം.സി കോർപ്പറേഷന് പ്രതിരോധ ഉപകരണങ്ങൾ, മാസ്കുകൾ, പരിശോധനാ കിറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിലേക്കായി മൂന്നു കോടി രൂപ കൂടി സംഭാവനയായി നൽകിയിരിക്കുകയാണ്.

കനേഡിയൻ പൗരത്വമുള്ള അക്ഷയ് കോവിഡ് പ്രതിരോധ അവബോധ യജ്ഞത്തിൽ മികച്ച രീതിയിൽ പങ്കാളിയാവുന്നുണ്ട്. ജാക്കി ഭഗ്‌നാനിക്കൊപ്പം ചേർന്ന് കോവിഡ് പ്രതിരോധ ഗാനം അക്ഷയ് പുറത്തിറക്കിയിരുന്നു.എല്ലാ ദിവസവും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കോവിഡ് പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അക്ഷയ് മുൻപിലുണ്ട്.