കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രളിൽ സാനിറ്റൈസറുകൾ വിതരണം ചെയ്തു. പൊതു പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കൻവാടി ഹെൽപ്പർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് സാനിറ്റൈസറുകൾ നൽകിയത്. തിരുവനന്തപുരം വനിതാ ജയിലിൽ നിർമ്മിച്ച സാനിറ്റൈസറുകൾ ജയിൽ സൂപ്രണ്ട് സോഫിയാബീവിയിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത് ഏറ്റുവാങ്ങി. . അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടുമാരായ എസ്. ലീന, ഗ്ലാഡിസ് ജോസ്, ഹെഡ് ക്ലാർക്ക് എം. സമീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ശ്രീകാന്ത്, പ്രിൻസ് വെള്ളറട തുടങ്ങിയവർ പങ്കെടുത്തു.