കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നെടുവത്തൂർ യൂണിറ്റ് പലചരക്ക് സാധനങ്ങൾ നൽകി. വ്യാപാരികളിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ യൂണിറ്റ് പ്രസിഡന്റ് വിജയൻപിള്ള, വൈസ് പ്രസിഡന്റ് ശിവരാജൻ എന്നിവർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. അനിൽകുമാറിന് കൈമാറി.