കരുനാഗപ്പള്ളി: ഓച്ചിറ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യ സാധനങ്ങൾ നൽകിത്തുടങ്ങി. വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പോച്ചയിൽ ജുവലേഴ്‌സും തമ്പുരാട്ടി സൂപ്പർ മാർക്കറ്റുമാണ് ആദ്യം ഭക്ഷ്യസാധനങ്ങൾ സ്‌പോൺസർ ചെയ്തത്. ഭക്ഷ്യ സാധനങ്ങൾ പോച്ചയിൽ ജുവലേഴ്‌സ് ഉടമ നാസർ പോച്ചയിലിൽ നിന്നും ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രകാശ് സ്വീകരിച്ചു. ജനമൈത്രി ചാർജ് ഇൻസ്‌പെക്ടർ ശിവരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാർഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.