കൊല്ലം: എസ്റ്റേറ്റ് പരിസരത്ത് വ്യാജവാറ്റ് നടത്തുന്നതിനിടെ ഒരാൾ പിടിയിൽ. തെന്മല ആര്യങ്കാവ് വെഞ്ഞാർ സജി സദനത്തിൽ സജിയാണ്(45) അറസ്റ്റിലായത്. കരിമലക്കാന ഹാരിസൺ എസ്റ്റേറ്റ് പരിസരത്താണ് വ്യാജവാറ്റ് നടത്തിവന്നത്. 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തെന്മല സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.