photo
അരുൺ

കൊല്ലം: വീട്ടിൽ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. കുണ്ടറ ചെറുമൂട് ചേരിയിൽ വെള്ളമൺ കൊട്ടാരംജംഗ്ഷൻ മുരളീധര സദനത്തിൽ അരുൺ (കൊച്ചുവാവ-45) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കുണ്ടറ സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.