കൊല്ലം: വീട്ടിൽ ചാരായം വാറ്റും വിൽപ്പനയും, മദ്ധ്യവയസ്കൻ അറസ്റ്റിൽ. ശാസ്താംകോട്ട ശൂരനാട് വടക്ക് പടിഞ്ഞാറേ കിഴക്ക് മുറിയിൽ പാറ്റൂരയ്യത്ത് വീട്ടിൽ ശിവരാമനെയാണ്(55) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും 25 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.