പത്തനാപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചന്തകളും വ്യാപാര സ്ഥാപനങ്ങളും അടച്ചതോടെ വെറ്റില കർഷകർ ദുരിതത്തിലായി. കിളിർന്ന വെറ്റിലകളാണ് വില്പനയ്ക്കായി എത്തിക്കേണ്ടത്. കർഷകർ മുറ്റിയ വെറ്റിലകൾ നുള്ളിക്കളയുകയാണ്. ഏപ്രിൽ മെയ് മാസങ്ങളാണ് വെറ്റില വിളവെടുപ്പിന്റെ പ്രധാന സീസൺ. മാർച്ച് ആദ്യവാരം ഒരു കെട്ട് വെറ്റിലയ്ക്ക് 120 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ പത്ത് രൂപയ്ക്ക് പോലും ആവശ്യക്കാരില്ല. കിഴക്കൻ മേഖലയിൽ പത്തനാപുരം. പറക്കോട്, പന്തളം, കലയപുരം, പുത്തൂർ, അഞ്ചൽ എന്നിവിടങ്ങളാണ് പ്രധാന വെറ്റില വ്യാപാര ചന്തകൾ. ഒരു കെട്ട് വെറ്റിലയ്ക്ക് സീസണിൽ 200 രൂപ വരെ വില ലഭിക്കും. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വെറ്റ വാങ്ങാനായി വ്യാപാരികൾ എത്താത്തതാണ് വെറ്റില കർഷകർക്ക് തിരിച്ചടിയായത്. വെറ്റില ചില ഔഷധങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. വിളവെടുപ്പിനായി വെറ്റില പാകമാക്കിയ കർഷകർ ലോക്ക് ഡൗണിൽ വലയുകയാണ്. പാട്ട ഭൂമിയിൽ കൂട്ടുകൃഷി നടത്തിയവരും ഏറെ ദുരിതത്തിലാണ്. വെറ്റില കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വെറ്റില വിള താഴേയ്ക്ക്
മാർച്ച് ആദ്യവാരം ഒരു കെട്ട് വെറ്റിലയ്ക്ക് 120 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ പത്ത് രൂപയ്ക്ക് പോലും ആവശ്യക്കാരില്ല. ഒരു കെട്ട് വെറ്റിലയ്ക്ക് സീസണിൽ 200 രൂപ വരെയാണ് വില ലഭിക്കുന്നത്.
വെറ്റില വ്യാപാര ചന്തകൾ
കിഴക്കൻ മേഖലയിൽ പത്തനാപുരം. പറക്കോട്, പന്തളം, കലയപുരം, പുത്തൂർ, അഞ്ചൽ എന്നിവിടങ്ങളാണ് പ്രധാന വെറ്റില വ്യാപാര ചന്തകൾ.