pho
കഴുതുരുട്ടി ആറ്റ് തീരത്ത് നിന്നും ദേശിയ പാതയോരത്തെ തെന്മല എം.എസ്.എല്ലിലേക്ക് കെട്ടിയുയർത്തിയ പാർശ്വഭിത്തിയുടെ നിർമ്മാണ ജോലികൾ നിലച്ച നിലയിൽ.

പുനലൂർ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നവീകരണം നിറുത്തി വച്ച കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ കോട്ടവാസൽ വരെയുള്ള റോഡിലെ നിർമ്മാണ ജോലികൾ ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി കെ. രാജു വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികൾ സ്വീകരിച്ചും ആൾക്കൂട്ടം ഒഴിവാക്കിയുമാണ് പാതയിലെ റീ ടാറിംഗും തെന്മല എം.എസ്.എല്ലിലെ പാർശ്വഭിത്തിയടക്കമുളളവയുടെ നിർമ്മാണവും പുനരാരംഭിക്കുന്നത്. 8ന് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നിറുത്തി വച്ചിരുന്ന നിർമ്മാണ ജോലികൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കെ. രാജു അറിയിച്ചു.