കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവില്ലാതെ കർശന പരിശോധന നടത്തിയ പൊലീസ് ഇന്നലെ ജില്ലയിൽ അറസ്റ്റ് ചെയ്‌തത് 405 നിയമലംഘകരെ. 403 കേസുകൾ രജിസ്റ്റർ ചെയ്‌ത് 338 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും തുടരുകയാണ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് ഇന്നലെ 214 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിൽ 214 പേരെ അറസ്റ്റ് ചെയ്‌ത് 187 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസ് 189 കേസുകളിലായി 191 പേരെ അറസ്റ്റ് ചെയ്‌ത് 151 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ അവഗണിച്ച് തുറന്ന് പ്രവർത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തു.