fish
പാരിപ്പള്ളി കടമ്പാട്ടുകോണത്ത് പൊലീസ് പിടിച്ചെടുത്ത പഴകിയ മത്സ്യം നശിപ്പിക്കുന്നു

 വിഷ മത്സ്യങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് നിരീക്ഷണം ശക്തം

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ പൊലീസ് പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന പഴകിയ മത്സ്യം. ജില്ലയിലെ ഈസ്റ്റ‌ർ വിപണി ലക്ഷ്യമാക്കി സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിച്ച മത്സ്യങ്ങളാണിവ. പാരിപ്പള്ളി കടമ്പാട്ടുകോണത്തെ ജില്ലാ അതിർത്തിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പഴകിയ കേര ചൂര ഹൈവേ പൊലീസാണ് പിടിച്ചെടുത്തത്.

ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാൽപ്പതുനാഴി ചന്തയിൽ വിൽപ്പനക്ക് വച്ചിരുന്ന 20 കിലോ പഴകിയ മത്സ്യം പൊലീസ് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വരുത്തി പഴകിയ മത്സ്യമെന്ന് സ്ഥിരീകരിച്ച ശേഷം നശിപ്പിച്ചു. കരുനാഗപ്പള്ളി വവ്വാക്കാവിലെ കടയിലേക്ക് മംഗലാപുരത്ത് നിന്നും വാഹനത്തിൽ എത്തിച്ച 4.5 ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു.

 ജില്ലാ അതിർത്തിയിൽ പിടികൂടിയത് 5 ടൺ പഴകിയ മത്സ്യം

ചാത്തന്നൂർ: ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വാഹന പരിശോധനയ്ക്കിടെ കണ്ടെയ്നറിൽ കൊണ്ടുവരികയായിരുന്ന 5 ടൺ പഴകിയ മത്സ്യം പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് എറണാകുളം മാർക്കറ്റിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓലത്തള എന്ന മത്സ്യം പാരിപ്പള്ളി പൊലീസ് സംഘത്തിന്റെ പിടിയിലായത്.

ദുർഗന്ധം വമിച്ച് പൂർണമായും അഴുകിയ നിലയിലായിരുന്ന മത്സ്യത്തിന് മൂന്ന് മാസത്തിലധികം പഴക്കമുള്ളതായി കരുതുന്നു. പാരിപ്പള്ളി പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ സുജിത് പെരേര നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്ന് ഉറപ്പാക്കി.

പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശാനുസരണം മത്സ്യം പൂർണമായും കുഴിയിലിട്ട് മൂടി. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

 2200​ ​കി​ലോ​ ​കേ​ര​ ​ചൂ​ര​ ​പി​ടി​ച്ചെ​ടു​ത്തു

കൊ​ല്ലം​:​ ​കൊ​ല്ലം​ ​പ​ള്ളി​മു​ക്കി​ൽ​ 2200​ ​കി​ലോ​ ​പ​ഴ​കി​യ​ ​കേ​ര​ ​ചൂ​ര​ ​പി​ടി​ച്ചെ​ടു​ത്ത് ​ന​ശി​പ്പി​ച്ചു.​ ​മ​ത്സ്യ​വു​മാ​യെ​ത്തി​യ​ ​ചെ​റി​യ​ ​വാ​ൻ​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​ലോ​ക്ക് ​ഡൗ​ൺ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ​ ​പൊ​ലീ​സാ​ണ് ​ത​ട​ഞ്ഞ​ത്.​ ​പ​ഴ​കി​യ​ ​മ​ത്സ്യ​മാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​തോ​ടെ​ ​വി​വ​രം​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​വ​കു​പ്പി​നെ​ ​അ​റി​യി​ച്ചു.​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​കെ.​ ​ശ്രീ​ക​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലും​ ​ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​മ​ത്സ്യ​മെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ​ ​വാ​ഹ​ന​ത്തി​ലു​ള്ള​ത് ​ന​ല്ല​ ​മ​ത്സ്യ​മാ​ണെ​ന്ന് ​ഡ്രൈ​വ​റും​ ​സ​ഹാ​യി​യും​ ​വാ​ദി​ച്ച​തോ​ടെ​ ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ക്കു​ക​യും​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​ക​മ്മി​ഷ​ണ​റെ​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​ത്യേ​ക​ ​വാ​ഹ​ന​ത്തി​ൽ​ ​സാ​മ്പി​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഗ​വ.​അ​ന​ലി​സ്റ്റ് ​ലാ​ബി​ൽ​ ​എ​ത്തി​ക്കു​ക​യും​ ​ചെ​യ്തു.​ ​മ​ത്സ്യം​ ​ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന​ ​ഫ​ലം​ ​ര​ണ്ട് ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ല​ഭി​ച്ച​തോ​ടെ​ ​ഇ​ത് ​ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​ത്തി​ന് ​കൈ​മാ​റി​ ​ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.