കുടിവെള്ളമില്ലാതെ നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
കൊല്ലം: കൊറ്റങ്കര പഞ്ചായത്തിലെ കുറ്റിച്ചിറയിൽ നൂറ് കണക്കിന് കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിൽ. പലരും ആവശ്യങ്ങൾക്കായി സ്വന്തം നിലയ്ക്ക് പണം കൊടുത്ത് വെള്ളം വാങ്ങുകയാണ്.
500 ലിറ്റർ വെള്ളം വീട്ടിലെത്താൻ 500 മുതൽ 600 രൂപ വരെ കൊടുക്കേണ്ടി വരുമായിരുന്നെങ്കിലും ലോക്ക് ഡൗൺ ആരംഭിച്ചതോടെ അത്തരം അവസരങ്ങളും ഇല്ലാതായി. ഇപ്പോൾ പഞ്ചായത്ത് കുടിവെള്ള ടാങ്കറുകളിലൂടെ നടത്തുന്ന ജലവിതരണം മാത്രമാണ് ജനങ്ങളുടെ ആശ്രയം. വഴിയോരങ്ങളിൽ പാത്രങ്ങൾ നിരത്തിവെച്ച് ടാങ്കറുകൾക്കായി ജനം കാത്ത് നിൽക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
ലോക്ക് ഡൗണിന്റെ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് സഹിക്കാവുന്നതിനും അപ്പുറമാണ്. കുടിവെള്ള പദ്ധതികളുടെ അപര്യാപ്തയാണ് തങ്ങളുടെ ജീവിത്തെ കൊവിഡ് കാലത്ത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയതെന്ന് ജനങ്ങൾ പറയുന്നു.