kajal

ഇന്ത്യ ലോക്ക് ഡൗണിലാണ്. സിനിമാ താരങ്ങൾ അവരുടെ വീട്ടുവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ലോക്ക്ഡൗൺ ദിനങ്ങൾക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് കാജൽ അഗർവാൾ. താൻ ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാൻ പഠിച്ച കാര്യം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇപ്പോൾ പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ കാജൽ ചിത്രങ്ങൾ ഷെയർ ചെയ്തു. തന്റെ “മാസ്റ്റർ ഷെഫ് മമ്മിയിൽ“ നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജൽ കുറിപ്പിൽ പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.