പാരിപ്പള്ളി: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് 56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് ബാങ്ക് പ്രസിഡന്റ് വി. ഗണേശ് ചെക്ക് കൈമാറി. ജില്ലാ കളക്ടർ അബ്ദുൽ നാസർ, സഹകരണസംഘം ജോ. രജിസ്ട്രാർ അബ്ദുൾഗഫാർ, ഡയറക്ടർ ബോർഡ് അംഗം രാധാകൃഷ്ണൻ, ബാങ്ക് സെക്രട്ടറി രാജി എന്നിവർ പങ്കെടുത്തു.
ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡന്റിന്റെ ഒാണറേറിയം, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ്, ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽ നിന്നുള്ള തുക എന്നിവ ചേർത്താണ് സംഭാവന നൽകിയത്. പൊലീസ് സേനയ്ക്ക് ആവശ്യമായ മാസ്കും സാനിറ്റൈസറും നേരത്തെ ബാങ്കിൽ നിന്ന് വിതരണം ചെയ്തിരുന്നു.