salman

ലോക്ക് ഡൗണിനെ തുടർന്ന് ബോളിവുഡ് താരങ്ങളടക്കമുള്ളവർ ഇപ്പോൾ വീടുകളിൽ തന്നെ കഴിയുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ രസകരമായ വീഡിയോകളും മറ്റും പങ്കുവച്ച് ആരാധകരെ സന്തോഷിപ്പിക്കുന്നുമുണ്ട്. ഇപ്പോൾ സൽമാൻ ഖാൻ പങ്കിട്ട ഒരു വീഡിയോയാണ് ആരാധകരെ ചിരിപ്പിക്കുന്നത്. തന്റെ കുതിരയ്‌ക്കൊപ്പം നിന്ന് ഇലകൾ കഴിക്കുന്ന വീഡിയോയാണ് സൽമാൻ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ടത്.

ഇന്ന് രാവിലെയാണ് സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്. കുതിരയ്ക്ക് നൽകിയ ഇലകൾ സൽമാനും കഴിക്കുന്നത് വീഡിയോയിൽ കാണാം. 'എന്റെ സ്‌നേഹത്തോടൊപ്പം പ്രഭാത ഭക്ഷണം' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കിട്ടത്. ഇലകൾ ചവച്ചരച്ച ശേഷം 'ഇത് വളരെ ഗംഭീരമായിരിക്കുന്നു' എന്നും സൽമാൻ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോക്ക്ഡൗണിനെ തുടർന്ന് മുംബയിലെ പനവേലിലുള്ള തന്റെ ഫാം ഹൗസിലാണ് സൽമാൻ ഇപ്പോൾ സമയം ചെലവഴിക്കുന്നത്.