കൊല്ലം: കൊവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മൃതദേഹം എത്തിച്ചാൽ സംസ്‌കരിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ പുറത്തിറക്കി. മരണം പകർച്ചവ്യാധി മൂലമല്ല എന്നുള്ള സർട്ടിഫിക്കറ്റും മരണകാരണം വ്യക്തമാക്കുന്ന രേഖയും ഹാജരാക്കണം. അല്ലാത്തപക്ഷം കോവിഡ് 19 മൂലം മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മറവു ചെയ്യുന്ന രീതിയിൽത്തന്നെ മൃതദേഹം കൈകാര്യം ചെയ്യണം.
അതിർത്തിയിൽ എത്തുന്ന ആംബുലൻസുകളിൽ നിന്നും മൃതദേഹങ്ങൾ കൈമാറുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞ പ്രദേശങ്ങളിൽ വച്ചാകണം.
മൃതദേഹം മറവുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സംസ്കര ചടങ്ങുകളിൽ 15 പേരിൽ കൂടുതൽ പങ്കെടുക്കരുത്
2.മൃതശരീരത്തിന് അടുത്തു പോകുന്നവർ മാസ്‌ക് ധരിക്കണം
3.മറ്റുള്ളവർ മൂന്ന് മീറ്റർ അകലത്തിൽ വേണം നിൽക്കാൻ.
4.മൃതദേഹത്തെ കുളിപ്പിക്കുക, അന്ത്യചുംബനം നൽകുക എന്നിവ പാടില്ല. 5.മൃതശരീരം ദഹിപ്പിക്കുന്നതാണ് ഉത്തമം.
6.മൃതദേഹം കൈകാര്യം ചെയ്യുന്നവർ പി.പി.ഇ കിറ്റ് ധരിക്കണം.
...................
നിർദേശങ്ങൾ കർശനമായി പാലിക്കണം. ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിരീക്ഷണത്തിൽ മുൻകരുതൽ എടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമേ മൃതദേഹം മറവു ചെയ്യാനുള്ള നടപടികൾ പൂർത്തീകരിക്കാവൂ..
ബി. അബ്ദുൽനാസർ
ജില്ലാ കളക്ടർ