കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ പരിക്ക് പറ്റി മരണമടഞ്ഞ എ.ആർ ക്യാമ്പിലെ പൊലീസ് സേനാംഗം സജി സെബാസ്റ്റ്യന്റെ ഓർമ്മദിനം കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ആർ. ബാലൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ആർ. ഷിനോദാസ്, ജില്ലാ പ്രസിഡന്റ് പി. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി ജിജു സി. നായർ. ജില്ലാ ട്രഷറർ എസ്. ഷഹീർ. കെ.പി.ഒ.എ സെക്രട്ടറി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.