covid-centre

കൊല്ലം : കൊവിഡ് 19 സമ്പൂർണ നിയന്ത്രണം ലക്ഷ്യമിട്ട് ജില്ലയിലെ കെയർ സെന്ററുകളുടെ എണ്ണം 173 ആയി ഉയർത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി. ഒറ്റയ്‌ക്ക് കഴിയുന്നതിന് കിടക്കകളോട് കൂടിയ 4620 മുറികളാണ് പൂർണമായും സജ്ജമാക്കിയത്. ഇന്നലെ പുനലൂർ ജയഭാരതം ക്ലിനിക്കിലെ 27 പേരും നിരീക്ഷണം പൂർത്തീകരിച്ചു. നിലവിൽ എട്ട് സെന്ററുകളിലായി 198 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഒരേ സമയം ആയിരത്തോളം പേർക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാണ്.