കരുനാഗപ്പള്ളി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി മൂവായിരത്തോളം പച്ചക്കറി വിത്തടങ്ങിയ കിറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ നിർവഹിച്ചു. നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, എം. മഞ്ചു, കൗൺസിലർമാരായ സി. വിജയൻപിള്ള, മുനമ്പത്ത് ഗഫൂർ, സെക്രട്ടറി ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിത്ത് ആവശ്യമുള്ളവർ ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം.