പുനലൂർ: എ.ഐ.വൈ.എഫ് പുനലൂർ ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, മുനിസിപ്പൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനലൂർ ആശാഭവനിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺകുമാർ ആശാഭവൻ ഡയറക്ടർ വർഗീസ് എബ്രഹാമിന് കിറ്റുകൾ കൈമാറി. നേതാക്കളായ ശ്യാംരാജ്, ലാൽകൃഷ്ണ, മനു, അനീഷ്, വിഷ്ണു ലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.