photo
നഗരസഭയിൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ സീനത്ത് ബഷീർ നിർവഹിക്കുന്നു. എ.സി.പി വിദ്യാധരൻ സമീപം.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ പൊലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന്റെ ഭാഗമായാണ് എയ്ഡ് പോസ്റ്റിന് തുടക്കം കുറിച്ചത്. കൂടാതെ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ, കരോട്ട് ജംഗ്ഷൻ എന്നിവിടങ്ങളിലും എയ്ഡ് പോസ്റ്റുകൾ പ്രവർത്തിച്ച് തുടങ്ങി. നഗരസഭ ചെയർപേഴ്സൻ ഇ. സീനത്ത് ബഷീർ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, സുബൈദാ കുഞ്ഞുമോൻ, വസുമത് രാധാകൃഷ്ണൻ, എം. മഞ്ചു, കൗൺസിലർമാരയ എൻ.സി. ശ്രീകുമാർ, സി. വിജയൻപിള്ള, മുനമ്പത്ത് ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.