പത്തനാപുരം: വിളക്കുടി സ്നേഹതീരത്തിന് കൈത്താങ്ങായി യു.എ.ഇയിലെ പ്രവാസി അസോസിയേഷൻ. സ്നേഹതീരത്തെ അന്തേവാസികളുടെ മരുന്ന് ദൗർലഭ്യം പരിഹരിക്കുന്നതിന് ആവശ്യമായുള്ള ധനസഹായമാണ് നൽകിയത്. മരുന്ന് ദൗർലഭ്യം നേരിട്ടതറിഞ്ഞ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് കുമാർ, ജാഫർ ഖാൻ, റഹിം എന്നിവരെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്‌ലിന് തുക കൈമാറി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അജിമോഹൻ, എ. സജീദ്, ഫാസിലുദീൻ, തമ്പി, അഡ്വ. എ.എ. വാഹിദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.