കൊല്ലം: തണൽ ജീവകാരുണ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മയ്യനാട് സാർവത്രിക സാഹോദര്യ സമിതി അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് എസ്.എസ് സമിതിയിൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും ക്ഷാമം നേരിട്ട സാഹചര്യത്തിൽ 450ഓളം അന്തേവാസികൾക്ക് മൂന്ന് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തണൽ ഭാരവാഹികൾ എത്തിച്ചിരുന്നു.
കൂടാതെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ളാസുകളും സംഘടിപ്പിച്ചു.
തണൽ ചെയർമാൻ ഡോ. അശോക് ശങ്കർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷൈജു ഹമീദ് എന്നിവർ ചേർന്ന് എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിന് മരുന്നുകൾ കൈമാറി.