ചവറ.... ലോക്ക് ഡൗണിൽ ഇടപ്പള്ളിക്കോട്ട പൊലീസ് ഔട്ട് പോസ്റ്റിൽ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചായ, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ലഘുഭക്ഷണ വിതരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പൊന്മന നിശാന്ത് ചവറ എസ്.ഐ സുകേഷിന് ലഘുഭക്ഷണം നൽകി പരിപാടിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഹൃദയകുമാർ, സുഭാഷ് ചന്ദ്രൻ, രാജു, ബിജു എന്നിവർ നേതൃത്വം നൽകി.