darna-sahaaym
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 15 ലക്ഷം രൂപയുടെ ചെക്ക് വെളിനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.അനന്ദൻ മന്ത്രി മേഴ്സി കുട്ടി അമ്മക്ക് കൈമാറുന്നു സെക്രട്ടറി പി.കെ.രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജി.രാധാകൃഷ്ണൻ എന്നിവർ സമീപം.

ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം നല്കി. ബാങ്ക് പ്രസിഡന്റ് പി. അനന്തൻ മന്ത്രി മേഴ്സിക്കുട്ടി അമ്മയ്ക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും പ്രസിഡന്റിന്റെയും ഒരു മാസത്തെ സിറ്റിംഗ് ഫീസും ഓണറേറിയവും ഉൾപ്പടെയാണ് പതിനഞ്ച് ലക്ഷം രൂപ സമാഹരിച്ചത്. ബാങ്ക് സെക്രട്ടറി പി.കെ. രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.