homeo
ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിന് മെഡിക്കൽ ഓഫീസർ ഡോ. ലിജോ കൈമാറുന്നു

ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ആരംഭിച്ചു. ജില്ലാ ഹോമിയോ വകുപ്പും വെളിനല്ലൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വെളിനല്ലൂർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിജോ പഞ്ചായത്ത് വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിന് ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ കൈമാറി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റേയും സംസ്ഥാനത്തരോഗ്യ വകുപ്പിന്റേയും നിർദ്ദേശാനുസരണമാണ് ബൂസ്റ്റർ വിതരണം നടത്തുന്നത്. സന്നദ്ധ പ്രവർത്തകർ വഴി പഞ്ചായത്തിലെ എല്ലാ വിടുകളിലും ഇത് എത്തിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.