കുണ്ടറ: മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്തി സമൂഹമാദ്ധ്യമത്തിൽ നിരന്തരം പ്രചാരണം നടത്തിയയാളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തൻകുരിശ് മീൻപുര കദളിപറമ്പിൽ അജിൻ (41) ആണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ അജിൻ 18 ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.