കൊല്ലം: റേഷൻ വാങ്ങുന്ന മാതൃകയിൽ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് സപ്ലൈകോയുടെ സൗജന്യ കിറ്റ് ഏത് റേഷൻകടയിൽ നിന്നും വാങ്ങാം. ഉപഭോക്താക്കൾ കിറ്റ് കൈപ്പറ്റിയതായുള്ള സത്യവാങ്മൂലം വാങ്ങുന്ന റേഷൻ കടയിൽ ഒപ്പിട്ട് സമർപ്പിച്ചാൽ മതി.
ഇന്നലെ വരെ 37,410 കുടുംബങ്ങൾ സൗജന്യ കിറ്റ് കൈപ്പറ്റി. 48,484 എ.എ.വൈ കുടുംബങ്ങൾക്കുള്ള കിറ്റുകളാണ് റേഷൻ കടകളിൽ എത്തിച്ചിട്ടുള്ളത്. മുൻഗണനാ വിഭാഗങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം ഉടൻ ആരംഭിക്കേണ്ടതിനാൽ ശേഷിക്കുന്നവർ എത്രയും വേഗം കൈപ്പറ്റണം.
റേഷൻ വിതരണം 93.40 %
ജില്ലയിൽ സൗജന്യ റേഷൻ വിതരണം 93.40 % പൂർത്തിയായി.ആകെയുള്ള 744922 ഉപഭോക്താക്കളിൽ 6,95,791 കുടുംബങ്ങളാണ് ഇതുവരെ സൗജന്യ അരി വാങ്ങിയത്.
കൊള്ളവില: വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ കൊള്ളവില വില ഈടാക്കിയ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആകെ 47 സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത ഇറച്ചി വ്യാപാര സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഒന്ന് റേഷൻകടകൾ പ്രവർത്തിക്കില്ല
ഈസ്റ്റർ പ്രമാണിച്ച് ഇന്ന് റേഷൻ കടകൾ പ്രവർത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.