പാരിപ്പള്ളി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. പാരിപ്പള്ളി, മെഡിക്കൽകോളേജ് പരിസരം, കല്ലുവാതുക്കൽ, പുലിക്കുഴി തുടങ്ങിയ ഭാഗങ്ങളിൽ ഇന്നലെ നിരീക്ഷണം നടത്തി. അനാവശ്യമായി നിരത്തുകളിൽ കറങ്ങി നടക്കുന്നവരെ കണ്ടെത്താൻ ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു.