വടക്കുംതല: കായംകുളം പുള്ളിക്കണക്കിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വടക്കുംതല പനയന്നാർകാവ് ശാന്തി ഭവനിൽ ശശിധരക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരിയാണ് (63) വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഫെബ്രുവരി 17ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. കൃഷ്ണപുരം - പുള്ളിക്കണക്ക് റോഡിലെ ഗട്ടറിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ബോധം നഷ്ടപ്പെട്ട ശാന്തകുമാരിയെ അടുത്തുള്ള കായംകുളം ഗവ. ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 3 ഓടെ മരിച്ചു. മക്കൾ: സുമമോൾ, സുമേഷ് മോൻ. മരുമക്കൾ: ശിവൻകുട്ടിപിള്ള (റവന്യൂ വകുപ്പ് ശക്തികുളങ്ങര), ഗ്രീഷ്മ മുരളി. സഞ്ചയനം 16ന് രാവിലെ 8ന്.