പാരിപ്പള്ളി: സ്മൃതികളിൽ ചാത്തന്നൂർ എസ്.എൻ കോളേജ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങളും കരുണാലയം അനാഥാലയത്തിലേക്ക് അവശ്യസാധനങ്ങളും നൽകി. സൊസൈറ്റി സെക്രട്ടറി ശ്രീജ, അംഗങ്ങളായ റീജ, അനീഷ് എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസിന് സാധനങ്ങൾ കൈമാറി.