vithu-
പച്ചക്കറി തൈ വിതരണം

നീണ്ടകര: നീണ്ടകര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി നിർവഹിച്ചു. ഹരിത കേരള മിഷൻ, കൃഷിഭവൻ, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു വിതരണം. പതിമൂന്ന് വാർഡുകളിലേക്കായി പതിനായിരം തൈകളും, രണ്ടായിരത്തി അഞ്ഞൂറ് പായ്ക്കറ്റ് വിത്തുകളുമാണ് നൽകിയത്. ഹരിതകേരള മിഷൻ കോ ഓർഡിനേറ്റർ രേഷ്മ, കൃഷി ഓഫീസർ നസിയ, ഗ്രാമ പഞ്ചായത്തംഗങ്ങളായ നിജ അനിൽ, മിനി തുടങ്ങിയവർ പങ്കെടുത്തു.