കൊല്ലം: ശാരീരിക അസ്വസ്ഥതകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച നീണ്ടകര പഞ്ചായത്തംഗം നീണ്ടകര ഫേൻസ്‌ വില്ലയിൽ അന്റോണിയോ വില്ല്യം (32) മരിച്ചു. അലർജി പോലെ ശരീരമാകെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നീണ്ടകര പഞ്ചായത്തിലെ ഏഴാം വാർഡിലെ സി.പി.എം പ്രതിനിധിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. ഭാര്യ: ഡെയ്സി. മക്കൾ: ജൂവൽ, വില്യം, ക്രിസ്റ്റൽ.