കൊല്ലം: സതേൺ റെയിൽവേ എംപ്ലോയീസ് സംഘിന്റെയും ബെൻമോറീസ് സ്മാരക ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ലൈസെൻസ്ഡ് പോർട്ടർമാർക്കും ശുചീകരണ തൊഴിലാളികൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഫൗണ്ടേഷൻ സായി ഭാസ്കർ, അഡിഷണൽ ഡിവിഷണൽ സെക്രട്ടറി കെ.ആർ. രാജേഷ്, സാജൻ കുളങ്ങര, രാധാകൃഷ്ണൻ, ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാർക്ക് ആശ്വാസ ധനസഹായമായി രണ്ടായിരം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം ചടങ്ങിൽ സമർപ്പിച്ചു.