photo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 5 ലക്ഷം രൂപായുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ആർ.സോമൻപിള്ളയിൽ നിന്നും ആർ.രാമചന്ദ്രൻ എം.എൽ.എ ഏറ്റു വാങ്ങുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആർ സോമൻപിള്ളയിൽ നിന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. സെക്രട്ടറി ബി. രാജി, വൈസ് പ്രസിഡന്റ് പി.കെ. ജയപ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്‌ദുൽ ജബാർ, കെ. മോഹനൻ എന്നിവർ പങ്കെടുത്തു.