കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര പുലിയൂർ വഞ്ചിമേക്ക് 426-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 214 കിറ്റുകളാണ് ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സി. സേതുവിന്റെയും സെക്രട്ടറി ജി. രാജീവിന്റെയും നേതൃത്വത്തിൽ വിതരണം ചെയ്തത്. രമേശൻ, ദീപക്, ബിജു, സന്തോഷ്, വിജയൻ, ഗംഗാധരൻ, മണിലാൽ ബാലകൃഷ്ണൻ സദാനന്ദൻ, സഹദേവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.