mn-

ചവറ: ചവറ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചവറ എം.എൻ ലൈബ്രറി അവശ്യസാധനങ്ങൾ കൈമാറി. ലൈബ്രറി ഭരണസമിതിയംഗം വരദരാജനിൽ നിന്ന് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശശികല സാധനങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ ശിവൻകുട്ടി പിള്ള, സക്കീർ ഹുസൈൻ, ലൈബ്രറി പ്രവർത്തകരായ ഉണ്ണി താമരാൽ, മുരളി പുതുക്കാട്, രാജ് മോഹൻ, ഷാജി പങ്കിൽ, സക്കീർ വടക്കുംതല തുടങ്ങിയവർ പങ്കെടുത്തു.