കരുനാഗപ്പള്ളി. റേഷൻ കടകൾകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് മാസ്ക് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത 10 റേഷൻ കടകളിലാണ് മാസ്കുകൾ നൽകിയത്. സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് വിതരണം. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കെ.എസ്.പുരം സുധീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ യൂസഫ് കൊച്ചയ്യം, രാമചന്ദ്രൻ, വൈ. ബഷീർ, ചൗധരി, നിസാം കോയിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.