s
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കടയ്ക്കൽ പഞ്ചായത്തിന്റെ സംഭാവന കൊല്ലം ജില്ലാ കളക്ടർക്ക് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്.ബിജു കൈമാറുന്നു

കടയ്ക്കൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 21,03,200 രൂപ നൽകി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ജനപ്രതിനിധികളുടെ മാർച്ച് മാസത്തെ ഓണറേറിയം തുകയായ 1,03,200 രൂപയുമാണ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി.