snfp
പുനലൂർ യൂണിയനിലെ പ്ലാത്തറ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യധാന്യ വിതരണത്തോടൊപ്പം വയോധികയും ശാഖ അംഗവുമായ സരസമ്മക്ക് ശാഖാ സെക്രട്ടറി എസ്. സന്തോഷ് ശാഖയിൽ നിന്ന് നൽകുന്ന പെൻഷൻ തുക കൈമാറുന്നു

പുനലൂർ: എസ്.എൻ.ഡി.പി..യോഗം 2837-ാംനമ്പർ മഹാകവി കുമാരാനാശാൻ മെമ്മോറിയൽ പ്ലാത്തറ ശാഖയുടേയും പോക്ഷക സംഘടനകളുടെയും നേതൃത്വത്തിൽ നിർദ്ധനർക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും സൗജന്യമായി വിതരണം ചെയ്തു. ശാഖാ അംഗങ്ങളായ രോഗികൾക്ക് ശാഖാ ഫണ്ടിൽ നിന്ന് നൽകി വരുന്ന ചികിത്സാ ധനസഹായവും പ്രായമായവർക്ക് എല്ലാ മാസവും നൽകുന്ന പെൻഷൻ തുകയും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ശുഭരാജൻ, വൈസ് പ്രസിഡന്റ് സോമരാജൻ, ശാഖാ സെക്രട്ടറി സി. സന്തോഷ്, യൂണിയൻ പ്രതിനിധി പ്രകാശ്, വനിതാസംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് അംഗം സന്ധ്യ പ്രകാശ്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുനിത അജി, സെക്രട്ടറി അംബികദേവി, യൂണിയൻ പ്രതിനിധി പ്രിയ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.