കൊല്ലം: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുമ്പോൾ ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമായുടെയും കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്റെയും കോളേജുകൾ, സ്കൂളുകൾ, ഓർഫനേജുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള മന്നാനിയ്യാ സ്ഥാപനങ്ങൾ വിട്ടുനൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചതായി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.
മൂന്ന് ദശലക്ഷത്തിലധികം വരുന്ന പ്രവാസി സഹോദരങ്ങൾ പ്രതിസന്ധിയിൽ കഴിയുമ്പോൾ അവരെ സഹായിക്കേണ്ട അവസരമാണിതെന്നും ഗൾഫ് നാടുകളിലെ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.