priyadarsini

ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെയും അങ്കണവാടികളുടെയും സംയുക്താഭിമുഖ്യത്തിൽ വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുന്ന 'വായനയുടെ വാതായനങ്ങൾ തുറന്ന് അങ്കണവാടികൾ' എന്ന പദ്ധതിക്ക് തുടക്കമായി. ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും പുസ്തകങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം 111ാം നമ്പർ അങ്കണവാടി വർക്കർ ജയശ്രീയ്ക്ക് പുസ്തകം കൈമാറി ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ നിർവഹിച്ചു. വായനയ്ക്കൊപ്പം മികച്ച പുസ്തകക്കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് ഗ്രന്ഥശാല ക്യാഷ് അവാർഡ് നൽകും. ഗ്രന്ഥശാലയുടെ രക്ഷാധികാരി എം.പി. സുരേഷ് കുമാർ, സെക്രട്ടറി കെ.ആർ. വത്സൻ, ലൈബ്രേറിയൻ എസ്. ഗിരിജ എന്നിവർ പുസ്തക വിതരണത്തിന് നേതൃത്വം നൽകി.