photo
തഴവ ഗ്രാമ പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ ഫയർഫോഴ്സ് അണുനശീകരണം നടത്തുന്നു

കരുനാഗപ്പള്ളി: കൊവിഡ് 19 പകർച്ചവ്യാധി പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തഴവ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി കേരള ഫയർ ആൻഡ് റെസ്ക്യൂ കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അണു നശീകരണം നടത്തി. തഴവ ഗ്രാമ പഞ്ചായത്ത്‌, കുടുംബാരോഗ്യ കേന്ദ്രം, ആയുഷ് ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കറുത്തേരി സ്കൂൾ, മാർക്കറ്റുകൾ, എന്നിവിടങ്ങളാണ് ശുചീകരിച്ചത്. പഞ്ചായത്ത്‌ സെക്രട്ടറി സി. ജനചന്ദ്രൻ, ജൂനിയർ സൂപ്രണ്ട് പ്രസന്നകുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്, സ്റ്റേഷൻ ഓഫീസർ ടി. സുരേഷ്, സീനിയർ ഫയർ ഓഫീസർ ടി.ജെ. സണ്ണി, ഫയർ ഓഫീസർമാരായ ഐ. ഷിജി, എ. സൂരജ്, സി. റെജി, ബീറ്റ് ഓഫീസർ രഞ്ജിത്, ഹോം ഗാർഡ് സി. കുഞ്ഞുമോൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.