polic
തമിഴ്നാട്ടിൽ നിന്നും കണ്ടെയ്നർ ലോറിയിൽ കടത്തി കൊണ്ട് വന്ന അഴുകിയ മത്സ്യം ആര്യങ്കാവ് പൊലിസ് ഔട്ട് പോസ്റ്റിൽ പിടി കൂടിയപ്പോൾ..

പുനലൂർ: അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി അഴുകിയ രണ്ട് ടൺ മത്സ്യവുമായി എത്തിയ കണ്ടെയ്നർ ലോറി പൊലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ വിശാഖപട്ടണത്ത് നിന്ന് തിരുവന്തപുരം ഭാഗത്തെ മാർക്കറ്റിലേക്കാണ് മത്സ്യം കടത്താൻ ശ്രമിച്ചത്.

തമിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെക്ക്പോസ്റ്റുകൾ അടക്കമുള്ളിടങ്ങളിൽ വാഹന പരിശോധനയും ജാഗ്രതയും കർശനമാക്കണമെന്ന് ശനിയാഴ്ച പുനലൂരിൽ മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊലീസ്, വെഹിക്കിൽ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ആര്യങ്കാവിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്നാണ് 2 ടൺ അഴുകിയ മത്സ്യം പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഴിഞ്ഞയാആഴ്ച കടത്തിയ 4.5 ടൺ അഴുകിയ മത്സ്യം ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ പിടികൂടിയിരുന്നു. ഇന്നലെ ചീഞ്ഞ മത്സ്യം പിടികൂടിയ വിവരം പൊലീസ് ഫുഡ് സേഫ്ടി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കണ്ടെയ്നർ ലോറി തിരികെ തമിഴ്നാട്ടിലേക്ക് വിടാൻ ശ്രമം നടന്നിരുന്നതായും പറയുന്നു.