പുനലൂർ: പുനലൂരിലെ അഭയ കേന്ദ്രങ്ങളിൽ മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും വിതരണം ചെയ്തു. വിളക്കുടി സ്നേഹതീരം, പുനലൂർ ആശാഭവൻ, ഇടമൺ ഗുരുകുലം അഭയകേന്ദ്രം തുടങ്ങിയ സ്സതലങ്ങളിലെ അന്തേവാസികൾക്കാണ് മന്ത്രി സഹായം നൽകിയത്.
ഭക്ഷ്യധാന്യങ്ങളുമായി വിളക്കുടി സ്നേഹ തീരത്തെത്തിയ മന്ത്രിയെയും മറ്റു ജനപ്രതിനിധികളെയും സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിനും അന്തേവാസികളും ചേർന്ന് സ്വീകരിച്ചു. പുനലൂർ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻ കെ. രാജശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ബി. സുജാത, സി. അജയപ്രസാദ്, പി.എ. അനസ്, ജെ. ജ്യോതികുമാർ, ശ്യാംരാജ് തുടങ്ങിയവർ മന്ത്രിക്കൊപ്പം എത്തിയിരുന്നു.