catering

ചവറ: ആൾ കേരള കേറ്ററിംഗ് കേറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസുകാർക്ക് ഈസ്റ്റർ ദിനത്തിൽ ഭക്ഷണം നൽകി. ജില്ലയിലുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ പഴങ്ങൾ, കുടിവെള്ളം, ലഘുഭക്ഷണം, ചായ എന്നിവ അസോസിയേഷന്റെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. തെക്കുംഭാഗത്തെ പൊലീസുകാർക്കാണ് ഈസ്റ്റർ ദിനത്തിൽ ഫ്രൈഡ് റൈസും ചിക്കനും തയ്യാറാക്കി നൽകിയത്. ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി മേഖലയിൽ നിന്ന് മേഖലാ ഭാരവാഹിയായ സലീം റിച്ച്, ഉനൈസ് എ.എസ്. ഇവന്റ് ആൻഡ് കാറ്ററിംഗ്, നാജി സമദ് എസ്.കെ. കാറ്ററിംഗ്, ഫ്രാൻസിസ് ചൈതന്യ കാറ്ററിംഗ് എന്നിവർ പങ്കെടുത്തു.