monkeys

അഞ്ചൽ: വിശക്കുന്ന വാനരന്മാർക്ക് അന്നമൂട്ടി പുനലൂർ റോട്ടറി ക്ലബ്. മലമേൽ ക്ഷേത്രത്തിന് സമീപമുള്ള വാനരന്മാർക്കാണ് ക്ളബിന്റെ നേതൃത്വത്തിൽ ആഹാരം നൽകിയത്. അമ്പലത്തിൽ നട അടയ്ക്കുകയും വിശ്വാസികളുടെ വരവ് കുറയുകയും ചെയ്തതോടെ ഇവയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന നിവേദ്യച്ചോറാണ് ഏക ഭക്ഷണം.

ഇതറിഞ്ഞ പുനലൂർ റോട്ടറി ക്ലബ് ആഹാരവുമായി എത്തുകയായിരുന്നു. പഴവും തണ്ണിമത്തനും പായസവുമടക്കം വിപുലമായ ഭക്ഷണ സാധനങ്ങളാണ് നൽകിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രസിഡന്റ് രാജൻ മാത്രമാണ് ആഹാരവുമായി എത്തിയത്. പ്രദേശവാസികളും സഹായവുമായി എത്തി. നൂറുകണക്കിന് വാനരന്മാരാണ് മലമേൽ ക്ഷേത്രപരിസരത്തുള്ളത്. ഇവയ്ക്ക് സഹായവുമായി ഇനിയും സന്നദ്ധ സംഘടനകൾ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.